CMDRF

റോഡ് മുറിച്ചു കടക്കുന്നതിനിടെ പോലീസ് ജീപ്പ് ഇടിച്ച് അപകടം; അമ്മയ്ക്കും മക്കള്‍ക്കും പരിക്ക്

റോഡ് മുറിച്ചു കടക്കുന്നതിനിടെ പോലീസ് ജീപ്പ് ഇടിച്ച് അപകടം; അമ്മയ്ക്കും മക്കള്‍ക്കും പരിക്ക്
റോഡ് മുറിച്ചു കടക്കുന്നതിനിടെ പോലീസ് ജീപ്പ് ഇടിച്ച് അപകടം; അമ്മയ്ക്കും മക്കള്‍ക്കും പരിക്ക്

കോട്ടയം; ചങ്ങനാശേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയെയും മക്കളയും പോലീസ് ജീപ്പ് ഇടിച്ചു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക് ഗുരുതരമല്ല. മ

ന്ത്രി സജി ചെറിയാന് പൈലറ്റ് പോകുന്നതിനായി ചങ്ങനാശേരിയില്‍ നിന്നും എ.സി റോഡിലേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്. രണ്ട് മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസുകാരുമായി വാക്കുതര്‍ക്കവുമുണ്ടായി.

Top