മൈസൂരു: കർണാടകയിലെ മൈസുരുവിൽ സ്വകാര്യ ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിക്കെത്തിയ 64 ഫ്രീക്കന്മാരെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. ശനിയാഴ്ച പുലർച്ചെ വരെയാണ് റേവ് പാർട്ടി നടന്നത്. ഇവരിൽ നിന്നായി ആഡംബര വാഹനങ്ങളും പൊലീസ് പിടികൂടി. ഫാമിലേക്കുള്ള വഴികളടച്ചാണ് യുവാക്കളെ പിടികൂടാൻ പൊലീസെത്തിയത്.
ലഹരിമരുന്നുകൾ ഉപയോഗിച്ച് ഓടാൻ പോലുമാവാത്ത സ്ഥിതിയിലായിരുന്നു യുവാക്കളുണ്ടായിരുന്നത്. അൽപ ബോധം അവശേഷിച്ചിരുന്ന ചിലർ ഓടാൻ ശ്രമിച്ചെങ്കിലും ഇവരെയും പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് കസ്റ്റഡിയിൽ മുഖം മറച്ചും തല കുനിച്ചും ക്യാമറയ്ക്ക് എതിരെ തിരിഞ്ഞും നിൽക്കുന്ന യുവാക്കളുടെ വീഡിയോ ദൃശ്യം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
Also Read: 500 വർഷം പഴക്കമുള്ള പള്ളിയും ഖബറിസ്ഥാനും തകർത്തു
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. വിവിധ രീതിയിലുള്ള മയക്കുമരുന്നുകളും മദ്യവുമാണ് യുവാക്കളിൽ നിന്ന് പൊലീസ് ഫാം ഹൗസിൽ നിന്ന് പിടികൂടിയത്. മുഖ്യമന്ത്രിയെ നേരത്തെ അറിച്ചിട്ടായിരുന്നു പൊലീസ് മിന്നൽ റെയ്ഡ് നടത്തിയത്.