CMDRF

ബിജെപി എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്

ബിജെപി എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്
ബിജെപി എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്

ഷിംല: ഹിമാചല്‍പ്രദേശ് ബിജെപി എംഎല്‍എ ഹന്‍സ് രാജിനെതിരെ കേസെടുത്ത് പൊലീസ്. യുവതിയുടെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയും അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തത്. ബിജെപി പ്രവര്‍ത്തകന്റെ മകളായ ഇരുപതുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബിജെപി സംസ്ഥാന ഘടകം വൈസ് പ്രസിഡന്റും മുന്‍ ഡപ്യൂട്ടി സ്പീക്കറുമായ ഹന്‍സ് രാജിനെതിരെ കഴിഞ്ഞ ഒമ്പതിനാണ് യുവതി പരാതി നല്‍കുന്നത്. ചമ്പയിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സംഭവം തിങ്കളാഴ്ചയാണ് പുറത്തുവരുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം മാനസിക സമ്മര്‍ദത്താലും ചിലരുടെ പ്രേരണയാലുമാണ് കേസ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ഫേസ്ബുക്കില്‍ ലൈവ് ചെയ്തിരുന്നു. അതേസമയം പ്രാദേശിക മജിസ്ട്രേറ്റിന് മുന്നില്‍ സിആര്‍പിസി 164ാം വകുപ്പ് പ്രകാരം യുവതി മൊഴി രേഖപ്പെടുത്തിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൊഴിയില്‍ വിഷയത്തില്‍ തുടരാന്‍ താത്പര്യമില്ലെന്ന് യുവതി പറഞ്ഞിരുന്നുവെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Top