CMDRF

മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം: മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്തു

മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം: മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്തു
മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം: മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി തര്‍ക്കമുണ്ടായ സംഭവത്തില്‍ മെമ്മറി കാര്‍ഡ് കാണാതായതില്‍ പൊലീസ് കേസെടുത്തു. തമ്പാനൂര്‍ പൊലീസ് ആണ് കേസെടുത്തത്. കെഎസ്ആര്‍ടിസിയുടെ പരാതിയിലാണ് നടപടി.

തര്‍ക്കത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്ന കെഎസ്ആര്‍ടിസി വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ് ഇന്നാണ് അറിയിച്ചത്. ഇന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ബസിലെ ഡിവിആര്‍ (ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്ന് എസ്എച്ച്ഒ ജയകൃഷ്ണന്‍ പ്രതികരിച്ചു. മെമ്മറി കാര്‍ഡ് മാറ്റിയതാണോ എന്നതടക്കം പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബസിലെ യാത്രക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഡ്രൈവറിലേക്കാണ് സംശയത്തിന്റെ മുന തിരിഞ്ഞിരിക്കുന്നത്.

Top