തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ കേസെടുത്ത് തൃശൂര്‍ ടൗണ്‍ പൊലീസ്. തൃശൂര്‍ പൂരം കലക്കലിലെ ഗൂഢാലോചന അന്വേഷിക്കുന്ന എസ്‌ഐടി സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ചന്റെ പരാതിയിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Also Read: തമിഴക രാഷ്ട്രീയത്തെ ‘കിടുക്കി’ വിജയ്, ലക്ഷങ്ങൾ പങ്കെടുത്ത റാലി, ഭരണമാറ്റത്തിൻ്റെ സൂചന !
കേസെടുത്തെങ്കിലും ആരെയും പൊലീസ് പ്രതിചേര്‍ത്തിട്ടില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ ഗൂഢാലോചന അന്വേഷണിക്കണമെന്നാണ് പരാതി. തിരുവമ്പാടി ദേവസ്വത്തെ സംശയത്തിന്റെ നിഴലാക്കുന്നതായിരുന്നു തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാതിരിക്കാനാണ് പൊതുവായ പരാതിയില്‍ പൊലീസ് കേസെടുത്തത്.