മനുഷ്യത്വത്തോടെ പെരുമാറാൻ പൊലീസ്​ എന്നാണ് പഠിക്കുക, ജ​നം എ​ന്തും സ​ഹി​ക്കു​മെ​ന്ന ധാ​ർ​ഷ്ട്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല; വിമർശിച്ച് ഹൈകോടതി

മനുഷ്യത്വത്തോടെ പെരുമാറാൻ പൊലീസ്​ എന്നാണ് പഠിക്കുക, ജ​നം എ​ന്തും സ​ഹി​ക്കു​മെ​ന്ന ധാ​ർ​ഷ്ട്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല; വിമർശിച്ച് ഹൈകോടതി
മനുഷ്യത്വത്തോടെ പെരുമാറാൻ പൊലീസ്​ എന്നാണ് പഠിക്കുക, ജ​നം എ​ന്തും സ​ഹി​ക്കു​മെ​ന്ന ധാ​ർ​ഷ്ട്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല; വിമർശിച്ച് ഹൈകോടതി

കൊ​ച്ചി: സ്​​റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​രെ ഭീ​തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റം പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​രു​തെ​ന്ന്​ ഹൈ​കോ​ട​തി. ഒ​രു ചു​മ​ത​ല​യി​ലി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ താ​ഴെ​യു​ള്ള​വ​രെ അ​സ​ഭ്യം പ​റ​യു​ന്ന​ത്​ നീ​തീ​ക​രി​ക്കാ​നാ​വി​ല്ല. ജ​നം എ​ന്തും സ​ഹി​ക്കു​മെ​ന്ന പൊ​ലീ​സി​ന്‍റെ ധാ​ർ​ഷ്ട്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ജ​ന​ങ്ങ​ളോ​ട് ത​ട്ടി​ക്ക​യ​റു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ ​സ്ഥാ​ന​ത്തി​രി​ക്കാ​ൻ അ​ർ​ഹ​ന​ല്ല. കോ​ട​തി ഇ​ത് അ​തി​ഗൗ​ര​വ​ത്തോ​ടെ കാ​ണു​മെ​ന്നും ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ അ​ഭി​ഭാ​ഷ​ക​നോ​ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ്​ കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. സേ​വ​ന​വും സം​ര​ക്ഷ​ണ​വും ന​ൽ​കേ​ണ്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ്ഥാ​നം ജ​ന​ങ്ങ​ൾ​ക്ക്​ മു​ക​ളി​ല​ല്ല.നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ ഭ​യ​ത്തോ​ടെ​യ​ല്ലാ​തെ ഒ​രാ​ൾ​ക്ക് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി​ച്ചെ​ല്ലാ​നാ​വു​മോ​യെ​ന്ന്​ ചോ​ദി​ച്ചു.

ആ​ർ​ക്കും അ​വി​ടെ പേ​ടി​യി​ല്ലാ​തെ ക​യ​റാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണം. മ​നു​ഷ്യ​ത്വ​ത്തോ​ടെ പെ​രു​മാ​റാ​ൻ പൊ​ലീ​സ്​ എ​ന്നാ​ണ് പ​ഠി​ക്കു​ക. കേ​ര​ള​ത്തി​ലെ പൊ​ലീ​സ് രാ​ജ്യ​ത്ത് ഏ​റ്റ​വും മി​ക​ച്ച​താ​ണ്.എ​ന്നാ​ൽ, ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റം സേ​ന​ക്ക്​ തീ​രാ ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്നു. വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട്​ മു​ന്നേ​റേ​ണ്ട ​ജോ​ലി​യാ​യ​തി​നാ​ൽ അ​നു​യോ​ജ്യ​മാ​യ​വ​രെ മാ​ത്ര​മേ സേ​ന​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്കാ​വൂ​വെ​ന്നും കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു.

Top