പൊലീസുകാർ ഓൺലൈൻ ചൂതാട്ടങ്ങളിൽപ്പെട്ട് ജീവിതം കളയുന്നത് ഗൗരവത്തോടെ കാണണം; എറണാകുളം റേഞ്ച് ഡി.ഐ.ജി

പൊലീസുകാർ ഓൺലൈൻ ചൂതാട്ടങ്ങളിൽപ്പെട്ട് ജീവിതം കളയുന്നത് ഗൗരവത്തോടെ കാണണം; എറണാകുളം റേഞ്ച് ഡി.ഐ.ജി
പൊലീസുകാർ ഓൺലൈൻ ചൂതാട്ടങ്ങളിൽപ്പെട്ട് ജീവിതം കളയുന്നത് ഗൗരവത്തോടെ കാണണം; എറണാകുളം റേഞ്ച് ഡി.ഐ.ജി

എറണാകുളം: പൊലീസുകാർ ഓൺലൈൻ ചൂതാട്ടങ്ങളിൽപ്പെട്ട് ജീവിതം കളയുന്നത് ഗൗരവത്തോടെ കാണണമെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആലുവയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസുകാരിൽ പലരും ഇത്തരം ഗെയിമുകൾക്ക് അടിമയാവുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് മാനസിക സംഘർഷങ്ങൾക്ക് ഇടവരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഓൺലൈൻ ചൂതാട്ടം കുടുംബങ്ങളിലും പ്രശ്നങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും കാരണമാവുന്നുവെന്നും വിമലാദിത്യ പറഞ്ഞു. ഇക്കാര്യത്തിൽ ഇടപൊലുകൾ ഉണ്ടായില്ലെങ്കിൽ സ്ഥിതി വഷളാകും. പൊലീസ് അസോസിയേഷനും ഒപ്പം ജോലി ചെയ്യുന്നവരുമെല്ലാം ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ചൂതാട്ടത്തിന് അടിമകളാവുന്നവരെ തിരികെ കൊണ്ടുവരണം. വിനോദത്തിന്റെ ഭാഗമായാണ് ഇതൊക്കെ നടക്കുന്നതെങ്കിലും ഇതിൽ പെട്ടുപോയവരെ മോചിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Top