CMDRF

മരണസമയത്ത് ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു; ഇത് ആഭിചാരക്രിയയുടെ ഭാഗം?

മരണസമയത്ത് ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു; ഇത് ആഭിചാരക്രിയയുടെ ഭാഗം?
മരണസമയത്ത് ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു; ഇത് ആഭിചാരക്രിയയുടെ ഭാഗം?

തിരുവനന്തപുരം: അരുണാചലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവീനും ഭാര്യ ദേവിയും അമാനുഷിക ചിന്തകളില്‍ വിശ്വസിച്ചിരുന്നതായി വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നു പൊലീസിന്റെ അനുമാനം. ദേവിയുടെ അച്ഛന്‍ ബാലന്‍ മാധവനുമായി പൊലീസ് നടത്തിയ സംഭാഷണത്തില്‍ ഇവര്‍ രണ്ടുപേരും ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെന്നും അതു വീട്ടുകാര്‍ വിലക്കിയിരുന്നതായും വ്യക്തമായി. ദേവിയുടെ വീട്ടുകാര്‍ക്കു കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്ന് പൊലീസ്.

ദമ്പതികളുടെ മരണവിവരം പുറത്തുവരും മുന്‍പ് ബാലന്‍ മാധവന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്ന രണ്ടു പോസ്റ്റുകളും അനാചാരങ്ങള്‍ക്കെതിരെ ഉള്ളവയായിരുന്നു. മൃതദേഹം സംസ്‌കരിച്ചതിനുശേഷം ദേവിയുടെയും നവീന്റെയും ആര്യയുടെയും വീട്ടുകാരുടെ മൊഴിയെടുക്കാനുള്ള തയാറെടുപ്പിലാണു പൊലീസ്.

മരണസമയത്ത് ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു. ഇത് ആഭിചാരക്രിയയുടെ ഭാഗമായാണ് എന്നു പൊലീസ് സംശയിക്കുന്നു. മുറിയില്‍ ആഭിചാരക്രിയ നടത്തുമ്പോള്‍ അണിഞ്ഞ ആഭരണങ്ങളില്‍ ഒന്നാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്. ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച മൂന്ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റേസര്‍ ബ്ലേഡുകളും കണ്ടെടുത്തിട്ടുണ്ട്. വെവ്വേറെ ബ്ലേഡുകള്‍ ഉപയോഗിച്ചാണു മുറിവ് ഉണ്ടാക്കിയിരിക്കുന്നത്. ഇതും ആഭിചാര ക്രിയ നടന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്.

ദമ്പതികള്‍ക്കു പ്രദേശത്തുള്ള ആരെങ്കിലുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പ്രഥമദൃഷ്ട്യാ, ഇത്തരത്തിലുള്ള സംശയങ്ങള്‍ക്കു ബലം നല്‍കുന്ന തുമ്പുകള്‍ ലഭിച്ചിട്ടില്ല. ഇവരെ ഹോട്ടലില്‍ ഇറക്കിയ ടാക്സി ഡ്രൈവറെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ വഴിയില്‍ ആരെങ്കിലുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ടാക്സി ഡ്രൈവറെ ചോദ്യം ചെയ്യേണ്ടതുണ്ട്.

Top