CMDRF

പൊലീസുകാർക്ക് വീട്ടുകാർക്കൊപ്പം ഓണമുണ്ണാം; ഡിജിപിയുടെ പ്രത്യേക ഉത്തരവ്

പൊലീസുകാരിൽ ജോലി സമ്മർദം വർധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചർച്ചയായിരുന്നു.

പൊലീസുകാർക്ക് വീട്ടുകാർക്കൊപ്പം ഓണമുണ്ണാം; ഡിജിപിയുടെ പ്രത്യേക ഉത്തരവ്
പൊലീസുകാർക്ക് വീട്ടുകാർക്കൊപ്പം ഓണമുണ്ണാം; ഡിജിപിയുടെ പ്രത്യേക ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ പാെലീസ് ഉദ്യോഗസ്ഥര്‍ക്കും ഓണാഘോഷം ഉറപ്പാക്കി ഡി.ജി.പി. ഇതുസംബന്ധിച്ച് ഡി.ജി.പിയുടെ പ്രത്യേക ഉത്തരവ് പുറത്തിറങ്ങി. ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകിയാണ് ഡ‍ിജിപി ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനായി യൂണിറ്റ് ചീഫുമാർ ഡ്യൂട്ടി ക്രമീകരിക്കണമെന്നും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പരമാവധി അവസരം നല്‍കണമെന്നും ഉത്തരവിൽ പറയുന്നു.

പൊലീസുകാരിൽ ജോലി സമ്മർദം വർധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചർച്ചയായിരുന്നു. വീട്ടിലെ സാധാരണ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ പറ്റുന്നില്ലെന്ന പരാതി പൊലീസുകാർക്കിടയിൽ ഉണ്ടായിരിക്കെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് ശ്രദ്ധ നേടുന്നത്. ഇതു പൊലീസ് സേനയ്ക്കുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല.

Also Read: റോബിൻ ബസ് ഉടമ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി

കഴിഞ്ഞ 7 വർഷത്തിനിടെ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ മാനസിക സമ്മർദത്തിനു ചികിത്സ തേടിയെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 5 വർഷത്തിനിടെ 88 പൊലീസുകാർ ആത്മഹത്യ ചെയ്തു എന്ന റിപ്പോർട്ടുമുണ്ടായിരുന്നു. പൊലീസ് സേനയിലെ പുരുഷ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മദ്യപാനം, കുടുംബപ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതലും ഡോക്ടർമാരെ സമീപിച്ചത്.

Top