ഗാസയിൽ പോളിയോ വൈറസ് പടർന്നുപിടിക്കുന്നു; ലോകാരോഗ്യ സംഘടന

ഗാസയിൽ പോളിയോ വൈറസ് പടർന്നുപിടിക്കുന്നു; ലോകാരോഗ്യ സംഘടന
ഗാസയിൽ പോളിയോ വൈറസ് പടർന്നുപിടിക്കുന്നു; ലോകാരോഗ്യ സംഘടന

ഗാസയിൽ പോളിയോ ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്നതിൽ അതീവ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന. മോശം ആരോഗ്യ, ശുചിത്വ സാഹചര്യങ്ങൾ രോഗം പടരാൻ കാരണമാകുന്നതായും അപകട സാധ്യത തിരിച്ചറിഞ്ഞ് നടപടി വേണമെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചു.

ചൊവ്വാഴ്ചയാണ് യുദ്ധം തകർത്തെറിഞ്ഞ ഗാസയിൽ പോളിയോ വൈറസ് പടരാനുള്ള സാധ്യത ഏറെയാണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകുന്നത്. യുദ്ധത്തിൽ മരിക്കുന്നവരേക്കാൾ കൂടുതൽപേർ പകർച്ചവ്യാധികൾ ബാധിച്ച് മരിക്കുന്ന അവസ്ഥയുണ്ടാകുമെന്നും ഡബ്ല്യുഎച്ച്ഒയുടെ പലസ്തീൻ മേഖല ആരോഗ്യ വിഭാഗം തലവൻ അയാദിൽ സാപർബെകോവ് പറഞ്ഞു.

ഗാസാ സ്ട്രിപ്പിലും വെസ്റ്റ് ബാങ്കിലുമാണ് പോളിയോ ബാധ പടരാൻ സാധ്യതയുണ്ട്. മേലയിൽ നിന്നുള്ള വിവിധ സാംപിളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. സാംപിളുകളുടെ പഠനം ഈ ആഴ്ചയോടെ പൂർത്തിയാകും. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ വാക്സിനേഷൻ ക്യാപെയ്ൻ ആരംഭിക്കുമെന്നും ലോകാരോഗ്യ വിശദമാക്കി.

Top