തമിഴകത്ത് ദളപതി വിജയ് യെ തളയ്ക്കാൻ നടൻ കമൽഹാസനെ രംഗത്തിറക്കാൻ ഡി.എം.കെ നീക്കം. ആന്ധ്ര മോഡൽ രാഷ്ട്രീയ നീക്കമാണ് അണിയറയിൽ നടക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കമലിനെ പവൻ കല്യാൺ മോഡലിൽ ഉപമുഖ്യമന്ത്രിയാക്കാമെന്ന ഓഫർ ഡി.എം.കെ മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന. ഇന്ത്യൻ – 2 സിനിമ കമലിൻ്റെ താരപകിട്ട് വർദ്ധിപ്പിക്കുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നു.