CMDRF

സ്‌കൂളില്‍ രാഷ്ട്രീയം അനുവദിക്കാം: ഖാദർ കമ്മിറ്റി

സ്‌കൂളില്‍ രാഷ്ട്രീയം അനുവദിക്കാം: ഖാദർ കമ്മിറ്റി
സ്‌കൂളില്‍ രാഷ്ട്രീയം അനുവദിക്കാം: ഖാദർ കമ്മിറ്റി

തിരുവനന്തപുരം: പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിക്ക് വോട്ട് ചെയ്യാനുള്ള അവകാശമുള്ളതുകൊണ്ടാ തന്നെ മൂഹത്തിലെ എല്ലാവിധ ചലനങ്ങളിലും പങ്കെടുക്കാനുള്ള പരിശീലനം കൂടിയാണ് വിദ്യാഭ്യാസമെന്ന് ഖാദർ കമ്മിറ്റി. അതുകൊണ്ട് തന്നെ സ്‌കൂളുകളിൽ വിദ്യാർഥിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. ഇതിന് കൃത്യമായ മാർഗരേഖ തയ്യാറാക്കിനൽകണം. സാമൂഹികസംവാദവും വേണം. ഇതെല്ലാം നീതിന്യായസംവിധാനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും വിദ്യാർഥിരാഷ്ട്രീയം നിരോധിച്ച കോടതിവിധി പരാമർശിച്ച് ഖാദർ കമ്മിറ്റി അഭിപ്രായപ്പെട്ടു.

2003-ലാണ് വിദ്യാർഥിരാഷ്ട്രീയത്തിനുള്ള അനുമതി നിഷേധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. ലഹരി ഉപയോഗം, മദ്യാസക്തി എന്നിവ കൂടുന്നതും ജാതി-മതാടിസ്ഥാനത്തിലുള്ള വേർതിരിവുകൾ കണ്ടുവരുന്നതിനാലുമാണ് സൃഷ്ടിപരമായ ആശയാടിസ്ഥാനത്തിലുള്ള സംഘംചേരൽ ഫലപ്രദമായി നടപ്പാക്കാൻ വിദ്യാർഥിരാഷ്ട്രീയം അനുവദിക്കണമെന്ന നിർദേശം. റിപ്പോർട്ട് മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിച്ചതിനാൽ വിദ്യാർഥിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരാൻ സർക്കാരിനാവും.

അതുപോലെതന്നെ അതിഥിത്തൊഴിലാളികൾ വർധിച്ച സാഹചര്യത്തിൽ ഹിന്ദിക്കും പ്രാധാന്യം നൽകണം. ഇംഗ്ലീഷിലും ഹിന്ദിയിലും അനായാസം ആശയവിനിയമം നടത്താനാവണം. 2005-06 അധ്യയനവർഷം പത്തുവരെയുള്ള ക്ലാസിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിരുന്നത് 5.58 ലക്ഷം വിദ്യാർഥികളായിരുന്നു. ഇത് 2019-20 വർഷം 17 ലക്ഷമായി.

ഒരു റഫറൽ ഭാഷ എന്നനിലയിൽ പ്രസക്തിയുള്ളതിനാൽ ഇംഗ്ലീഷ് പഠനം ഏറ്റവും മികച്ചതാക്കണമെന്നും, വ്യക്തിത്വവും ശേഷിയും വികസിക്കാൻ മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് സഹായകരമെന്നതിനാൽ ബോധനമാധ്യമം മലയാളം മതിയെന്നും സമിതി പറഞ്ഞു.

Top