തൃശൂരിലെ തോൽവിക്ക് കാരണം ജില്ലയിലെ നേതാക്കൾ; വിമർശനവുമായി പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസ് സംഘടനാപരമായി തകർന്നതിന് കാരണം ജില്ലയിലെ നേതാക്കളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മോശം പ്രവർത്തനം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്ന് തൃശൂർ ജില്ലാ ക്യാമ്പിൽ പ്രതിപക്ഷനേതാവ് മുന്നറിയിപ്പ് നൽകി.