പുനരധിവാസത്തിന്റെ പുരോഗതി നിരാശാജനകം; വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ
തിരുവനന്തപുരം: വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എം.പി. തുറമുഖ നിർമാണം ജീവിതത്തെയും ഉപജീവന മാർഗ്ഗത്തെയും ബാധിച്ചവർക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും പുനരധിവാസത്തിന്റെ പുരോഗതി നിരാശാജനകമാണെന്നും അതിനാൽ പങ്കെടുക്കുന്നത് അനുചിതമായിരിക്കുമെന്നും തരൂർ പറഞ്ഞു.