പാലക്കാട്ടെ ജനം വിധിയെഴുതി; 70.22 ശതമാനം പോളിങ്

സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനായത്.

പാലക്കാട്ടെ ജനം വിധിയെഴുതി; 70.22 ശതമാനം പോളിങ്
പാലക്കാട്ടെ ജനം വിധിയെഴുതി; 70.22 ശതമാനം പോളിങ്

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വൈകുന്നേരം ആറുമണിയോടെ പോളിംഗ് അവസാനിച്ചു. 184 പോളിംഗ് ബൂത്തുകളില്‍ 105 എണ്ണത്തില്‍ 70.22% ആണ് പോളിംഗ് രേഖപ്പെടുത്തിയത്. സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനായത്. വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യിപ്പിച്ചുവരികയാണ്. സാങ്കേതിക പ്രശ്നങ്ങളാണ് ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകാന്‍ കാരണമായത്.

Also Read: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കും

നഗരമേഖലകളില്‍ വോട്ടിങ് പൂര്‍ണമായിട്ടുണ്ട്. രാവിലെ ആറുമുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളില്‍ നീണ്ടനിരയായിരുന്നു. എന്നാല്‍, പിന്നീട് പോളിങ് മന്ദഗതിയിലേക്ക് മാറി. മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ 88-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ് മെഷീനിലുണ്ടായ തകരാര്‍ വോട്ടെടുപ്പ് വൈകിപ്പിച്ചു. ഇവിടെ വോട്ട് ചെയ്യാനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ അരമണിക്കൂറോളം കാത്തുനിന്ന് മടങ്ങി. പിന്നീട് വൈകിട്ടാണ് സരിന്‍ വോട്ടുചെയ്തത്. ആദ്യ മണിക്കൂറുകളില്‍ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്ന നഗര മേഖലകളില്‍ ഒന്‍പത് മണിക്ക് ശേഷം വോട്ടെടുപ്പ് മന്ദഗതിയിലായി. എന്നാല്‍, ഗ്രാമ മേഖലകളില്‍ ഭേദപ്പെട്ട നിലയിലാണ് പോളിങ്.

Top