CMDRF

സംസ്ഥാനത്ത് പോളിങ് 31.06 ശതമാനം പിന്നിട്ടു

സംസ്ഥാനത്ത് പോളിങ് 31.06 ശതമാനം പിന്നിട്ടു
സംസ്ഥാനത്ത് പോളിങ് 31.06 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി 12 മണി കഴിഞ്ഞപ്പോൾ പോ ളിങ് ശതമാനം 31.06 കടന്നു. ആറ്റിങ്ങൽ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 33.18 ശതമാനമാണ് ആറ്റിങ്ങലിലെ പോളിങ്. പൊന്നാനിയാണ് ഏറ്റവും കുറവ്. 27.20 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്.

20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുൻപേ വോട്ടർമാർ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടർമാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകൾക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.

Top