പോളിങ് സമയം അവസാനിച്ചു; 67.27% പോളിങ്

പോളിങ് സമയം അവസാനിച്ചു; 67.27% പോളിങ്
പോളിങ് സമയം അവസാനിച്ചു; 67.27% പോളിങ്

പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ട നിര തുടരുകയാണ്. വരിയിൽനിന്ന എല്ലാവർക്കും സ്ലിപ് നൽകിയതിനാൽ വോട്ട് രേഖപ്പെടുത്താം. 67.27% ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തിരുവനന്തപുരം-64.40,ആറ്റിങ്ങൽ-67.62, കൊല്ലം-65.33, പത്തനംതിട്ട-62.08, മാവേലിക്കര-64.27, ആലപ്പുഴ-70.90, കോട്ടയം-64.14, ഇടുക്കി-64.57, എറണാകുളം-65.53, ചാലക്കുടി-69.05, തൃശൂർ-68.51, പാലക്കാട്-69.45, ആലത്തൂർ-68.89, പൊന്നാനി-63.39, മലപ്പുറം-67.12, കോഴിക്കോട്-68.86, വയനാട്-69.69, വടകര-69.04, കണ്ണൂർ-71.54, കാസർഗോഡ്-70.37 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.

വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർഥികളും. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിന്. തൽസമയ വിവരങ്ങൾ അറിയാം.

Top