വനിതാ ഡോക്ടറുടെ കൊലപാതകം; ആർ.ജെ. കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ചുപേർക്ക് നുണപരിശോധന

വനിതാ ഡോക്ടറുടെ കൊലപാതകം; ആർ.ജെ. കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ചുപേർക്ക് നുണപരിശോധന
വനിതാ ഡോക്ടറുടെ കൊലപാതകം; ആർ.ജെ. കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ചുപേർക്ക് നുണപരിശോധന

കൊൽക്കത്ത: കൊൽക്കത്തിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ആർ.ജെ. കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പെടെ അഞ്ചുപേരുടെ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി.

കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികൾ സംബന്ധിച്ച് സി.ബി.ഐ. സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്.

വനിതാ ഡോക്ടർ കൊല്ലപ്പെട്ട ദിവസം ജോലിയിൽ ഉണ്ടായിരുന്ന അഞ്ചു ഡോക്ടർമാരെയായിരിക്കും നുണപരിശോധനയ്ക്ക് വിധേയരാക്കുക. വനിതാഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ, കഴിഞ്ഞ ഒരാഴ്ചയോളമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ സി.ബി.ഐ. ചോദ്യം ചെയ്തു വരികയാണ്.

എന്നാൽ മതിയായ പ്രതികരണമല്ല ലഭിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.കൊല്ലപ്പെട്ടതിന് പിന്നാലെ വനിതാ ഡോക്ടറുടെ രക്ഷിതാക്കൾക്ക് തെറ്റായ വിവരങ്ങളാണ് പ്രിൻസിപ്പൽ നൽകിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്.

പോലീസിൽ പരാതിപ്പെടാനും വൈകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്നുൾപ്പെടെ നിരന്തരം ചോദ്യം ഉയർന്നിരുന്നു. ‘എന്തുകൊണ്ടാണ് പ്രിൻസിപ്പൽ എഫ്.ഐ.ആർ. രേഖപ്പെടുത്തുന്ന സമയത്ത് എത്താതിരുന്നത്? അദ്ദേഹത്തെ ആരെങ്കിലും അതിൽ നിന്ന് തടഞ്ഞോ?’ തുടങ്ങിയ കാര്യങ്ങൾ കോടതിയിൽ

Top