പൊന്നാനി ബലാത്സംഗക്കേസ്: സുജിത് ദാസിനെതിരെ എഫ്.ഐ.ആർ ര​ജി​സ്റ്റ​ർ ചെ​യ്യുന്നത് ഹൈക്കോടതി തടഞ്ഞു

പൊ​ന്നാ​നി മു​ൻ സി.​ഐ വി​നോ​ദിന്‍റെ ഹർജി പരിഗണിച്ചാണ് പൊ​ന്നാ​നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം ഹൈകോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത്

പൊന്നാനി ബലാത്സംഗക്കേസ്: സുജിത് ദാസിനെതിരെ എഫ്.ഐ.ആർ ര​ജി​സ്റ്റ​ർ ചെ​യ്യുന്നത്  ഹൈക്കോടതി തടഞ്ഞു
പൊന്നാനി ബലാത്സംഗക്കേസ്: സുജിത് ദാസിനെതിരെ എഫ്.ഐ.ആർ ര​ജി​സ്റ്റ​ർ ചെ​യ്യുന്നത്  ഹൈക്കോടതി തടഞ്ഞു

കൊച്ചി: പൊ​ന്നാ​നി ബലാത്സംഗക്കേസിൽ മ​ല​പ്പു​റം മു​ൻ എ​സ്.​പി സുജിത് ദാസിനെതിരെ എഫ്.ഐ.ആർ ര​ജി​സ്റ്റ​ർ ചെ​യ്യുന്നത് ഹൈക്കോടതി താൽകാലികമായി തടഞ്ഞു. പൊ​ന്നാ​നി മു​ൻ സി.​ഐ വി​നോ​ദ്, മ​ല​പ്പു​റം മു​ൻ എ​സ്.​പി സു​ജി​ത് ദാ​സ്, തി​രൂ​ർ മു​ൻ ഡി​വൈ.​എ​സ്.​പി വിവി. ബെ​ന്നി എ​ന്നി​വ​ർ ലൈം​​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നായിരുന്നു വീ​ട്ട​മ്മ​യു​ടെ പ​രാ​തി.

ഇത് വാ​ർ​ത്ത​യാ​യ​തോ​ടെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ഉ​ദ്യോ​​ഗ​സ്ഥ​ർ രം​​ഗ​ത്തെ​ത്തുകയും ചെയ്തിരുന്നു. പൊ​ന്നാ​നി മു​ൻ സി.​ഐ വി​നോ​ദിന്‍റെ ഹർജി പരിഗണിച്ചാണ് പൊ​ന്നാ​നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത്. കേസിൽ ആരോപണം ശരിയല്ലെന്നും തങ്ങളുടെ വാദം കേൾക്കണമെന്നാണ് സി.​ഐ വി​നോ​ദ് ഹർജിയിൽ ആവശ്യപ്പെട്ടത്.

Also Read ; എഡിഎം നവീന്റെ മരണം: അന്വേഷണത്തിന് പ്രേത്യക സംഘം

നവംബർ ഒന്നിന് ഹർജി വീണ്ടും കോടതി പരിഗണിക്കും. പ​രാ​തി​യി​ൽ ന​ട​പ​ടി വൈ​കു​ന്നുവെന്ന് ആരോപിച്ച് വീ​ട്ട​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു . പൊ​ന്നാ​നി മ​ജി​സ്‌​ട്രേ​റ്റ് വി​ഷ​യ​ത്തി​ൽ 10 ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ക്കുകയും ചെയ്തു. ഇ​തേ തു​ട​ർ​ന്നാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പൊ​ന്നാ​നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

Top