ഐഎഎസ് പരിശീലന അക്കാദമിയിൽ പൂജ ഖേദ്കർ റിപ്പോർട്ട് ചെയ്തില്ല

ഐഎഎസ് പരിശീലന അക്കാദമിയിൽ പൂജ ഖേദ്കർ റിപ്പോർട്ട് ചെയ്തില്ല
ഐഎഎസ് പരിശീലന അക്കാദമിയിൽ പൂജ ഖേദ്കർ റിപ്പോർട്ട് ചെയ്തില്ല

ഐഎഎസ് വിവാദങ്ങൾക്കിടയിൽ പൂജ ഖേദ്കറെ അക്കാദമിയിലേക്ക് തിരിച്ചുവിളിക്കുകയും അവരുടെ പരിശീലന പരിപാടി നിർത്തിവയ്ക്കുകയും ചെയ്തു. അധികാര ദുർവിനിയോഗവും വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന ആരോപണത്തിനും വിധേയയായ പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ ചൊവ്വാഴ്ച നിശ്ചയിച്ച സമയപരിധിക്കകം മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ (LBSNAA) റിപ്പോർട്ട് ചെയ്തില്ല.

ജൂലായ് 16-ന് മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗാദ്രെ, സർക്കാരുമായുള്ള പരിശീലന കാലാവധി അവസാനിപ്പിച്ചതായി വ്യക്തമാക്കി പൂജ ഖേദ്കറിന് കത്തെഴുതി. പൂജ ഖേദ്കർ അക്കാദമിയെ അറിയിക്കുകയോ കത്തിന് മറുപടി നൽകുകയോ ചെയ്തിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. ഐഎഎസ് 2023 ബാച്ചിലെ പൂജാ ഖേദ്കറിൻ്റെ ജില്ലാ പരിശീലനം നിർത്തിവയ്ക്കാനും ആവശ്യമായ തുടർനടപടികൾക്കായി അവരെ ഉടൻ അക്കാദമിയിലേക്ക് തിരിച്ചുവിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

2024 ജൂണിൽ തൻ്റെ പ്രൊബേഷണറി പരിശീലനത്തിൻ്റെ ഭാഗമായി പൂനെ കളക്‌ട്രേറ്റിൽ ചേർന്ന 32 കാരിയായ ഖേദ്കർ, യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ പാസ്സാകുന്നതിനായി മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും (ഒബിസി) ബെഞ്ച്മാർക്ക് വികലാംഗരുടെയും (പിഡബ്ല്യുബിഡി) ക്വാട്ട ദുരുപയോഗം ചെയ്‌തെന്ന ആരോപണവും നേരിടുന്നുണ്ട്. നേരത്തെ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് വെച്ചതും അഡീഷണൽ കളക്ടറുടെ മുറി കൈയേറിയതും സംബന്ധിച്ച വിവാദത്തെത്തുടർന്ന് പൂജ ഖേദ്കറെ സ്ഥലംമാറ്റിയിരുന്നു.

Top