ഐഎഎസ് റദ്ദാക്കിയതിന് പിന്നാലെ പൂജ ഖേദ്കറെ കാണാനില്ല

ഐഎഎസ് റദ്ദാക്കിയതിന് പിന്നാലെ പൂജ ഖേദ്കറെ കാണാനില്ല
ഐഎഎസ് റദ്ദാക്കിയതിന് പിന്നാലെ പൂജ ഖേദ്കറെ കാണാനില്ല

പൂനെ: കൃത്രിമം നടത്തി ഐഎഎസ് നേടിയെന്ന കേസിലെ പ്രതി പൂജാ ഖേദ്കറെ കാണാനില്ല. ഐഎഎസ് റദ്ദാക്കുകയും ജാമ്യം കോടതി തള്ളിയതിനും പിന്നാലെയാണ് പൂജയെ കാണാതായത്. കഴിഞ്ഞ ദിവസമാണ് നിയമന ശിപാർശ യു.പി.എസ്.സി റദ്ദാക്കിയത്. ഭാവിയിൽ പരീക്ഷ എഴുതുന്നതിൽ നിന്ന് സ്ഥിരമായി വിലക്കുകയും ചെയ്തിരുന്നു.

ജൂലൈ 18-ന് യു.പി.എസ്.സി. കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ജൂലായ് 25-നകം മറുപടി സമർപ്പിക്കണമെന്ന് പൂജാ ഖേഡ്കറോട് നിർദേശിക്കുകയും ചെയ്തിരുന്നു. ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനായി ആഗസ്ത് നാല് വരെ സമയം നൽകണമെന്ന് പൂജാ ആവശ്യപ്പെട്ടിരുന്നു. ജൂലായ് 30-ന് വൈകുന്നേരം 3.30 വരെയായിരുന്നു വിശദീകരണം നൽകാൻ അവർക്ക് സമയം അനുവദിച്ചിരുന്നത്. അതിനുള്ളിൽ വിശദീകരണം നൽകാത്തതിനാലാണ് യു.പി.എസ്.സി. നടപടി സ്വീകരിച്ചത്.

Top