CMDRF

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം; സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം; സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം; സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. കേസില്‍ പ്രതികളുടെ എണ്ണം കൂടിയേക്കുമെന്ന് സൂചന. ഡല്‍ഹി എസ്.ഇ 2 പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് സി.ബി.ഐ സംഘം സര്‍വകലാശാലയില്‍ തെളിവെടുപ്പ് നടത്തിയത്. സിദ്ധാര്‍ഥനെ വിചാരണ ചെയ്ത മുറികളും മരിച്ച നിലയില്‍ കണ്ടെത്തിയ കുളിമുറിയും പരിശോധിച്ചു. കേസില്‍ നിലവിലെ 20 പ്രതികള്‍ക്കു പുറമെ കൂടുതല്‍ പ്രതികളുണ്ടായേക്കുമെന്ന സൂചനയാണ് സി.ബി.ഐ നല്‍കുന്നത്.

സി.ബി.ഐ ഇന്‍സ്പെക്ടര്‍ സത്യപാല്‍ യാദവ് ആണ് അന്വേഷണ സംഘം തലവന്‍. സി.ബി.ഐ എസ്.പി അരവിന്ദ്കുമാര്‍ ഉപാധ്യായയ്ക്കാണു മേല്‍നോട്ട ചുമതല. നാളെ സിദ്ധാര്‍ഥന്റെ അച്ഛന്‍ ജയപ്രകാശനോട് വയനാട്ടില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തില്‍നിന്ന് സി.ബി.ഐ സംഘം മൊഴിരേഖപ്പെടുത്തും.

Top