പൂരം കലക്കല്‍ കേസ്: എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് സമയം നൽകി ഹൈകോടതി

പൂരം കലക്കിയ സംഭവത്തിൽ എ.ഡി.ജി.പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും നേരത്തെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു

പൂരം കലക്കല്‍ കേസ്: എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് സമയം നൽകി ഹൈകോടതി
പൂരം കലക്കല്‍ കേസ്: എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് സമയം നൽകി ഹൈകോടതി

എറണാകുളം: തൃശ്ശൂർ പൂരം കലക്കിയ സംഭവം വിവാദത്തിൽ ആയിരിക്കുന്ന സാഹചര്യത്തിൽ, നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് കോടതി മൂന്നാഴ്ച സമയം നൽകി. പൂരം കലക്കിയ സംഭവത്തിൽ എ.ഡി.ജി.പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും നേരത്തെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

അവസാന അവസരമെന്ന പരാമർശത്തോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സമയം നീട്ടി നൽകിയിരിക്കുന്നത്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനെ കൂടാതെ ദേവസ്വങ്ങൾക്കും കോടതി സമയം അനുവദിച്ചു. തൃശ്ശൂർ പൂരം വെടിക്കെട്ട് തടസ്സപ്പെട്ടതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്.

Top