തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഘര്‍ഷ സമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ആക്ഷന്‍ ഹീറോയായി അവതരിപ്പിക്കുകയായിരുന്നുവെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പൂരം നടത്തിപ്പിലെ എട്ട് വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂര്‍ പ്രമേയമവതരിപ്പിച്ചത്.
പൂരം കലങ്ങിയപ്പോള്‍ മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവിനും സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തേരില്‍ എഴുന്നള്ളിച്ചു കൊണ്ടുവരുന്നതു പോലെ സുരേഷ് ഗോപിയെ അവിടെ എത്തിക്കുകയായിരുന്നു. പൊലീസ് സഹായിക്കാതെ ആംബുലന്‍സില്‍ സുരേഷ് ഗോപിക്ക് പൂര സ്ഥലത്ത് എത്താന്‍ കഴിയുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു.
Also Read: സർക്കാർ നൽകിയ വീടുകളിൽ താമസിക്കുന്നവരുടെ ഫ്യൂസ് ഊരി കെഎസ്ഇബി
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കിട്ടാത്ത സൗകര്യമാണ് പൂരപ്പറമ്പില്‍ സുരേഷ് ഗോപിക്ക് ഒരുക്കിയത്. പൂരം കലക്കി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വഴിവെട്ടിയതിന് മുന്നില്‍നിന്നത് എഡിജിപി എം.ആര്‍.അജിത് കുമാറാണെന്ന് ഭരണപക്ഷ എംഎല്‍എ തന്നെ ആരോപണം ഉന്നയിച്ചിരുന്നതായും തിരുവഞ്ചൂര്‍ ആരോപിച്ചു.
ഒരു അനുഭവ പരിചയവുമില്ലാത്ത ആളെ കമ്മീഷണര്‍ ആയി വച്ചതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. അങ്കിത് അശോകന്‍ ജൂനിയര്‍ ഓഫീസറെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സ്വന്തം താല്പര്യ പ്രകാരം അങ്കിത് അശോകന്‍ ഇത് ചെയ്തു എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ കേരളത്തിലുള്ളവര്‍ എന്നും ചോദിച്ചു. സീനിയര്‍ ഉദ്യോഗസ്ഥന്‍ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നിട്ടും എല്ലാം അങ്കിത് അശോകന്റെ തലയില്‍ വെച്ചു. തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.