CMDRF

‘പൂവേ പൂവേ പാലപ്പൂവേ’….. ദേവദൂതനിലെ ഗാനം കൂടുതൽ ദൃശ്യ മികവോടെ

‘പൂവേ പൂവേ പാലപ്പൂവേ’….. ദേവദൂതനിലെ ഗാനം കൂടുതൽ ദൃശ്യ മികവോടെ
‘പൂവേ പൂവേ പാലപ്പൂവേ’….. ദേവദൂതനിലെ ഗാനം കൂടുതൽ ദൃശ്യ മികവോടെ

ദേവദൂതൻ റീ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ കൂടുതൽ ദൃശ്യമികവോടെ ‘പൂവേ പൂവേ പാലപ്പൂവേ’ എന്ന ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിദ്യാസാഗർ ഈണമിട്ട ​ഗാനം പി ജയചന്ദ്രനും കെ എസ് ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ജൂലൈ 26 ന് ചിത്രം തിയറ്ററുകളിൽ എത്തും.

ഒരു കാലത്ത് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട, അണ്ട‍ർ റേറ്റ‍ഡ് വിഭാഗത്തിലേക്ക് നീക്കപ്പെട്ട ചിത്രത്തിനായി ഇന്ന് കാത്തിരിക്കുന്നത് നിരവധി പേരാണ്. 24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ വീണ്ടും എത്തുമ്പോൾ റീമാസ്റ്റേർഡ് 4 കെ അറ്റ്‌മോസ്‌ പതിപ്പാണ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി മലയിൽ പങ്കുവെച്ചിരുന്നു.

Top