CMDRF

ഇസ്തിക്ലാൽ മോസ്കിലെ മതാന്തരസമ്മേളനത്തിൽ പങ്കെടുത്ത് മാർപാപ്പ

നിലവിൽ മാനവികത നേരിടുന്ന വലിയ വെല്ലുവിളികൾ എന്നത് യുദ്ധവും സംഘർഷവും പരിസ്ഥിതി നാശവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ഇസ്തിക്ലാൽ മോസ്കിലെ മതാന്തരസമ്മേളനത്തിൽ പങ്കെടുത്ത് മാർപാപ്പ
ഇസ്തിക്ലാൽ മോസ്കിലെ മതാന്തരസമ്മേളനത്തിൽ പങ്കെടുത്ത് മാർപാപ്പ

ജക്കാർത്ത: മതത്തെ മുൻനിർത്തി സംഘർഷത്തെ ആളിക്കത്തിക്കാൻ ശ്രമിക്കുന്നതിനെതിരെ ഫ്രാൻസിസ് മാർപാപ്പ. വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്ന ആളുകൾ കൂടിയാണെങ്കിലും നാം എല്ലാവരും സഹോദരന്മാരാണെന്നും മാർപാപ്പ പറഞ്ഞു.

ഇന്തോനേഷ്യൻ സന്ദർശത്തിന്റെ ഭാഗമായി ജക്കാർത്തയിലെ ഇസ്തിഖ്‌ലാൽ പള്ളിയുടെ ഗ്രാൻഡ് ഇമാമുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Also Read: കമലാ ഹാരിസിനെ വിമർശിച്ചു; ബൈഡന്‍ തന്നെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് തുളസി ഗബ്ബാര്‍ഡ്

നിലവിൽ മാനവികത നേരിടുന്ന വലിയ വെല്ലുവിളികൾ എന്നത് യുദ്ധവും സംഘർഷവും പരിസ്ഥിതി നാശവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസയിലെ പലസ്തീനികൾക്കെതിരെ ഇസ്രയേലി ഭരണകൂടം അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനുപുറമെ മതസൗഹാർദവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച പ്രഖ്യാപനത്തിൽ മാർപാപ്പ ഗ്രാൻഡ് ഇമാമുമായി ഒപ്പുവെക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ ആറ് മതങ്ങളുടെ പ്രാദേശിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

Also Read: നികുതി വെട്ടിപ്പ് കേസ്; ജോ ബൈഡൻ്റെ മകൻ ഹണ്ടർ കുറ്റം സമ്മതിച്ചു

ലോകത്തെ എല്ലാ തീർത്ഥാടകരും ദൈവത്തിലേക്കുള്ള പാതയിലാണെന്നും തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയിൽ സംസാരിക്കുന്നിതിനിടെ അദ്ദേഹം പറഞ്ഞു. ആഗോള തലത്തിലെ പ്രതിസന്ധികളും സംഘർഷങ്ങളും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള സന്ദർശനത്തിന്റെ ആദ്യഘട്ടത്തിൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയത്.

സ്ഥാനമൊഴിയുന്ന ഇന്തോനേഷ്യ പ്രസിഡന്റ് ജോക്കോ വിദോദോക്കൊപ്പം മാർപാപ്പ കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. എല്ലാ രാജ്യങ്ങൾക്കും ഇന്തോനേഷ്യ ഒരു മാതൃകയാണെന്ന് അഞ്ച് കുട്ടികൾ ഉൾപ്പെടുന്ന രാജ്യത്തെ കുടുംബങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മാർപാപ്പ പറഞ്ഞു.

Also Read: ഹമാസുമായി കരാറില്ല; മാധ്യമ റിപ്പോർട്ടുകളെ തള്ളി ബെഞ്ചമിന്‍ നെതന്യാഹു

ചില കുടുംബങ്ങൾ കുഞ്ഞുങ്ങൾക്ക് പ്രകാരം പൂച്ചയേയും നായയെയുമാണ് വളർത്താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനുമുമ്പ്, കുഞ്ഞുങ്ങൾക്ക് പകരം വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതും വളർത്തും ദമ്പതികളിലെ മനുഷ്യത്വം കുറയ്ക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തെ അടിസ്ഥാമാക്കി ഇന്തോനേഷ്യ ജീവിക്കണമെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങൾക്ക് നിർദേശം നൽകി.

ചൊവ്വാഴ്ചയാണ് ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള മാർപാപ്പയുടെ 11 ദിവസത്തെ സന്ദർശനം ആരംഭിച്ചത്. ഇസ്തിഖ്‌ലാൽ പള്ളിയുടെ സമീപത്തുള്ള കത്തോലിക്കാ കത്തീഡ്രലുമായി ബന്ധിപ്പിക്കുന്ന 28 മീറ്റർ നീളമുള്ള തുരങ്കവും മാർപാപ്പ സന്ദർശിച്ചു.

പള്ളിയുടെ ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറുമായി സൗഹൃദ തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ ചേർന്നുനിന്ന മാർപാപ്പ, വ്യത്യസ്തരായ മതവിശ്വാസികൾക്ക് എങ്ങനെ ഒരുമിച്ച് വേരുകൾ പങ്കിടാം എന്നതിന്റെ അടയാളമാണിതെന്നും പറഞ്ഞു.

Top