CMDRF

എറണാകുളം-അങ്കമാലി അതിരൂപതിയിലെ കുര്‍ബാന തര്‍ക്കം വീണ്ടും സൂചിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

എറണാകുളം-അങ്കമാലി അതിരൂപതിയിലെ കുര്‍ബാന തര്‍ക്കം വീണ്ടും സൂചിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
എറണാകുളം-അങ്കമാലി അതിരൂപതിയിലെ കുര്‍ബാന തര്‍ക്കം വീണ്ടും സൂചിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതിയിലെ കുര്‍ബാന തര്‍ക്കം വീണ്ടും സൂചിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭയുടെ പൈതൃകം കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പിനും സിനഡിനും മുന്നോട്ട് പോകാം.കുര്‍ബാനയോടു കാണിക്കുന്ന ഗുരുതരമായ അനാദരവ് കത്തോലിക്കാ വിശ്വാസവുമായി ചേര്‍ന്നു പോകുന്നതല്ലെന്ന് പറഞ്ഞ മാര്‍പ്പാപ്പ ഇക്കാര്യത്തില്‍ വൈദികര്‍ക്ക് അവരുടെ കടമ നിര്‍വഹിക്കാനുണ്ടെന്നും ഓര്‍മിപ്പിച്ചു.

മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന് വത്തിക്കാനില്‍ നല്‍കിയ ഔദ്യോഗിക സ്വീകരണത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. സിറോ മലബാര്‍ സഭയിലെ സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപ്പുമാരും ഒപ്പമുണ്ടായിരുന്നു.

Top