CMDRF

ഇസ്രയേലിനെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ; ഗാസയിലും ലെബനാനിലും നടത്തുന്ന ആക്രമണങ്ങൾ അധാർമ്മികം

പ്രതിരോധം ആക്രമണത്തിന് ‘ആനുപാതികമായിരിക്കണം’, യുദ്ധംതന്നെ അധാർമികമാണെങ്കിൽപ്പോലും

ഇസ്രയേലിനെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ; ഗാസയിലും ലെബനാനിലും നടത്തുന്ന ആക്രമണങ്ങൾ അധാർമ്മികം
ഇസ്രയേലിനെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ; ഗാസയിലും ലെബനാനിലും നടത്തുന്ന ആക്രമണങ്ങൾ അധാർമ്മികം

വത്തിക്കാൻ സിറ്റി: ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. ഗാസയിലും ലെബനാനിലും നടക്കുന്ന ആക്രമണങ്ങളെ അധാർമികമെന്ന് വിശേഷിപ്പിച്ച മാർപാപ്പ സൈനിക നടപടികളിൽ ഇസ്രയേൽ യുദ്ധനിയമങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുല്ല കൊല്ലപ്പെട്ട വ്യോമാക്രമണത്തെ സംബന്ധിച്ചുള്ള പ്രതികരണത്തിലാണ് മാർപാപ്പ ഇസ്രായേലിനെ അപലപിച്ചത്.

അടിയന്തര വെടിനിർത്തൽ, ഗാസയ്ക്ക് മാനുഷിക സഹായം എന്നിവ ആവശ്യപ്പെട്ട മാർപാപ്പ പ്രതിരോധത്തി​ന്‍റെ ആവശ്യകതയെ കുറിച്ച് പരാമർശിക്കാനും മറന്നില്ല. എന്നാൽ ഇസ്രയേലി​ന്‍റെ പേര് പരാമർശിക്കാതെ, താൻ പൊതുവായി സംസാരിക്കുകയാണെന്നായിരുന്നു മാർപാപ്പ പറഞ്ഞത്. ‘പ്രതിരോധം ആക്രമണത്തിന് ‘ആനുപാതികമായിരിക്കണം’, യുദ്ധംതന്നെ അധാർമികമാണെങ്കിൽപ്പോലും ധാർമികതയെ സൂചിപ്പിക്കുന്ന ചില നിയമങ്ങൾ അതിലുണ്ട്’ മാർപാപ്പ പറഞ്ഞു.

Top