ഡൽഹി: ഫ്രാൻസിസ് മാർപാപ്പ അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കും. ജി-7 ഉച്ചകോടിക്ക് ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽമാത്രമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമാകൂ. വൈകാതെ വിദേശകാര്യമന്ത്രാലയം അതിനുള്ള നടപടികളിലേക്ക് കടന്നേക്കും.
മാർപാപ്പ ഇന്ത്യയിലെത്തിയാൽ കേരളത്തിൽ ഉറപ്പായുമെത്തുമെന്ന് കത്തോലിക്കാസഭാ വൃത്തങ്ങൾ സൂചിപ്പിച്ചു. 2021-ലും മോദി പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ യഥാസമയം പൂർത്തിയാക്കാതിരുന്നതിനാൽ സന്ദർശനം നടന്നില്ല. 1999-ൽ ജോൺപോൾ രണ്ടാമനാണ് ഇന്ത്യയിൽ ഏറ്റവുമൊടുവിൽ സന്ദർശനത്തിനെത്തിയ മാർപാപ്പ.