ഡല്‍ഹി: പ്രശസ്ത നാടോടി ഗായികയും പത്മഭൂഷണ്‍ ജേതാവുമായ ശാര്‍ദ സിന്‍ഹ (72) അന്തരിച്ചു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 27-നാണ് ശാര്‍ദയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
‘ബീഹാര്‍ കോകില’ എന്നറിയപ്പെടുന്ന ശാര്‍ദ സിന്‍ഹ നാടോടി ഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്. ബീഹാറിന്റെ പരമ്പരാഗത സംഗീതം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
കെല്‍വാ കേ പാട് പര്‍ ഉഗാലന്‍ സൂരജ് മാല്‍ ജാകെ ജുകെ, ഹേ ഛത്തി മയ്യാ, ഹോ ദിനനാഥ്, ബഹാംഗി ലചകത് ജായേ, റോജെ റോജെ ഉഗേല, സുന ഛത്തി മായ്, ജോഡേ ജോഡേ സുപാവ, പട്ന കേ ഘട്ട് പര്‍ എന്നിവയാണ് ശാര്‍ദയുടെ ഏറ്റവും ജനപ്രിയമായ ഗാനങ്ങള്‍.
Also Read: ‘സായ്പല്ലവി എന്തൊരു നടിയാണ് നിങ്ങള്‍’; ‘അമരന്‍’ സിനിമയെ പ്രശംസിച്ച് ജ്യോതിക
മൈഥിലി, ഭോജ്പുരി, മഗാഹി എന്നീ ഭാഷകളില്‍ പാടുന്ന ശാരദ സിന്‍ഹ ബിഹാറില്‍ നിന്നുള്ള പ്രമുഖ സംഗീതജ്ഞയാണ്. ഛാത്ത് ഉത്സവത്തിനായുള്ള അവരുടെ ഗാനങ്ങള്‍ എക്കാലത്തെയും പ്രിയപ്പെട്ടവയാണ്. ബോളിവുഡ് സിനിമകള്‍ക്കായി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1991ല്‍ പത്മശ്രീയും സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിരുന്നു. 2018 ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.