പോര്‍ഷെ 911 കാരേര കാറുകള്‍ ഇന്ത്യയില്‍ എത്തി

പോര്‍ഷെ 911 കാരേര കാറുകള്‍ ഇന്ത്യയില്‍ എത്തി
പോര്‍ഷെ 911 കാരേര കാറുകള്‍ ഇന്ത്യയില്‍ എത്തി

ജര്‍മ്മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ ഇന്ത്യ 911 കാരേര ശ്രേണി പുറത്തിറക്കി. കരേര, ജിടിഎസ് മോഡലുകളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. അതിന്റെ ആഗോള അരങ്ങേറ്റത്തിന് ദിവസങ്ങള്‍ക്ക് ശേഷം പുതിയ 911 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇത് ഒരു പുതിയ ഹൈബ്രിഡ്-ടെക്‌നോളജിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയ്ക്കുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു. 911 കരേരയ്ക്ക് 1.99 കോടി രൂപയും കരേര 4 ജിടിഎസ് മോഡലിന് 2.75 കോടി രൂപയുമാണ് എക്‌സ് ഷോറൂം വില. മെയ് 29 ന് കമ്പനി ആദ്യത്തെ ഹൈബ്രിഡ് 911 പുറത്തിറക്കി. ഇപ്പോള്‍ അതിന്റെ ഇന്ത്യന്‍ മോഡല്‍ 911 കാരേര ശ്രേണി പുറത്തിറക്കി. പുത്തന്‍ രൂപവും നൂതനമായ ഇന്റീരിയറും മികച്ച ഹാന്‍ഡിലിംഗും കൂടുതല്‍ കരുത്തും വാഗ്ദാനം ചെയ്യുന്ന കാറുകളുടെ ഡെലിവറി ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.

പുതിയ മോഡലുകള്‍ക്കുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ പുതിയ 3.6 ലിറ്റര്‍ ഫ്‌ലാറ്റ്-5 എഞ്ചിന്‍ ഉള്‍പ്പെടുന്നു. ഇതിന് മാത്രം ഏകദേശം 478 ബിഎച്ച്പി പവറും 570 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. രണ്ട് യൂണിറ്റുകള്‍ക്ക് പകരം ഒരൊറ്റ ഇലക്ട്രിക് ടര്‍ബോചാര്‍ജര്‍ കൊണ്ടുവരാന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ കാര്‍ നിര്‍മ്മാതാവിനെ സഹായിച്ചു എന്നതാണ് രസകരം. ഈ ഹൈബ്രിഡൈസേഷന്‍ ഏഴാം തലമുറ 911-ന്റെ മിഡ്-സൈക്കിള്‍ മേക്ക് ഓവറിന്റെ ഭാഗമാണ്, ഇത് ഏകദേശം 526bhp കരുത്തും 610Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ സഹായിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് 911 മോഡലുകള്‍ ഡ്യുവല്‍ ടര്‍ബോകളോട് കൂടിയ 3.0 ലിറ്റര്‍ ഫ്‌ലാറ്റ്-6 എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നു.

ഈ വാഹനത്തിന്റെ രൂപകല്‍പ്പനയെക്കുറിച്ച് പറയുമ്പോള്‍, പോര്‍ഷെ 911 കരേരയില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഫ്രണ്ട് ഫാസിയയിലും പിന്‍ഭാഗത്തിലും പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകളും പരിഷ്‌ക്കരിച്ച ബമ്പറുകളും ഉള്‍പ്പെടുന്നു. എക്സ്ഹോസ്റ്റ് ടിപ്പുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. പോര്‍ഷെ 911 കാരേരയുടെ ഉള്ളില്‍ല ക്യാബിനില്‍ കുറച്ച് പരിഷ്‌കരിച്ച സ്വിച്ച് ഗിയറും നവീകരിച്ച ഡ്രൈവര്‍ ഡിസ്‌പ്ലേയും ഉണ്ട്. കൂടാതെ, 911 പരമ്പരയില്‍ ആദ്യമായി ഒരു പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടും അവതരിപ്പിച്ചു.

Top