ഇന്ത്യൻ വെബ്സൈറ്റിൽ നിന്ന് 718 ലൈനപ്പ് നീക്കം ചെയ്തു പോർഷെ

ഇന്ത്യൻ വെബ്സൈറ്റിൽ നിന്ന് 718 ലൈനപ്പ് നീക്കം ചെയ്തു പോർഷെ
ഇന്ത്യൻ വെബ്സൈറ്റിൽ നിന്ന് 718 ലൈനപ്പ് നീക്കം ചെയ്തു പോർഷെ

ഡംബര കാർ നിർമ്മാതാക്കളായ പോർഷെ അതിൻ്റെ ഇന്ത്യൻ വെബ്സൈറ്റിൽ നിന്ന് 718 ലൈനപ്പ് നീക്കം ചെയ്തു. ഈ ലൈനപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ബോക്സ്റ്റർ, കീമാൻ എന്നിവയ്‌ക്കായി പുതിയ ബുക്കിംഗ് സ്വീകരിക്കുന്നത് കമ്പനി നിർത്തി എന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ മറ്റൊരു ആഡംബര കാർ ബ്രാൻഡായ ബിഎംഡബ്ല്യു തങ്ങളുടെ 6 സീരീസ് ജിടി ഇന്ത്യയിൽ വിൽപ്പന നിർത്തിയിരുന്നു.

പോർഷെ വിൽപ്പന അവസാനിപ്പിച്ച ഈ മോഡലുകളുടെ അടുത്ത തലമുറ ഇലക്ട്രിക് ആയിരിക്കും. ഇതിനകം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് കാറുകൾ എത്തിക്കുമെന്ന് ജർമ്മൻ ബ്രാൻഡ് സ്ഥിരീകരിച്ചു. 2016-ൽ ആണ് പോർഷെ ഫ്ലാറ്റ്-4 എഞ്ചിനോടുകൂടിയ 718 ബോക്‌സ്‌സ്റ്റർ പുറത്തിറക്കിയത്. പിന്നീട് ഇത് ഫ്ലാറ്റ്-6 യൂണിറ്റാക്കി മാറ്റി. കുറച്ച് വർഷങ്ങൾക്ക് ശേഷം റേഞ്ച്-ടോപ്പിംഗ് 718 ബോക്സ്റ്റർ സ്‍പൈഡറും 718 കേമാൻ GT4 ഉം 4.0 ലിറ്റർ ഫ്ലാറ്റ്-6 ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തു.

718 കേമാൻ ജിടിഎസ് 1.46 കോടി രൂപയ്ക്കും ബോക്സ്സ്റ്റർ ജിടിഎസ് 1.49 കോടി രൂപയ്ക്കും പുറത്തിറക്കി. അഞ്ച് മാസത്തിന് ശേഷം ജർമ്മൻ കമ്പനി 718 കേമാൻ GT4 RS-നെ 2.54 കോടി രൂപ എക്‌സ് ഷോറൂം വിലയിൽ പുറത്തിറക്കി. ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ പോർഷെ ഇന്ത്യയുടെ വിൽപ്പനയുടെ 63 ശതമാനവും മക്കാനും കയീനും കൈവരിച്ചു. അതേസമയം 718 മോഡലും ഈ കാലയളവിൽ മൊത്തം 489 യൂണിറ്റുകളുടെ വിൽപ്പനയ്ക്ക് സംഭാവന നൽകി.

ഇനിവരുന്ന അഞ്ചാം തലമുറ കേമാനും ബോക്‌സ്റ്ററും ഇലക്ട്രിക് മാത്രമായിരിക്കും. 2025-ൽ അരങ്ങേറ്റം കുറിക്കുന്ന ഇവി, നിലവിലുള്ള ഐസിഇ മോഡലുകളുടെ അതേ പ്രൊഡക്ഷൻ ലൈനിൽ പോർഷെയുടെ സുഫെൻഹൗസൻ പ്ലാൻ്റിൽ നിർമ്മിക്കും. ഒരു പ്രത്യേക ഇലക്ട്രിക് സ്‌പോർട്‌സ് കാർ പ്ലാറ്റ്‌ഫോമിലാണ് 718 ഇവി നിർമ്മിക്കുന്നത്. ഈ ഇലക്ട്രിക് കാറുകളുടെ ബുക്കിംഗ് 2025ൽ ഇന്ത്യയിൽ ആരംഭിക്കുമെന്ന് പോർഷെ ഇന്ത്യ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

Top