പോര്‍ഷെ ‘പനമേരയുടെ മൂന്നാം തലമുറ വിതരണം ആരംഭിച്ചു ; വില 1.69 കോടി

പോര്‍ഷെ ‘പനമേരയുടെ മൂന്നാം തലമുറ വിതരണം ആരംഭിച്ചു ; വില 1.69 കോടി
പോര്‍ഷെ ‘പനമേരയുടെ മൂന്നാം തലമുറ വിതരണം ആരംഭിച്ചു ; വില 1.69 കോടി

പോര്‍ഷെയുടെ ഏതൊരു വാഹനത്തിനും ഒരുപാട് ജനപ്രീതിയുളളവയാണ്. മൊത്തത്തിലുള്ള ഡിസൈനില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, ഈ സ്‌പോര്‍ട്‌സ് കാറിന്റെ രൂപം കുറച്ച് കൂടി ആകര്‍ഷകമാക്കാന്‍ ജര്‍മ്മന്‍ നിര്‍മ്മാതാവ് സൂക്ഷ്മമായ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ കാറിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ്. കാറില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഫ്രണ്ട് ഫാസിയ മാറ്റുകയും, വിശാലമായ താഴ്ന്ന ഗ്രില്‍ ഓപ്പണിംഗ്, റീഡിസൈന്‍ ചെയ്ത ഹെഡ്ലൈറ്റുകള്‍, നമ്പര്‍ പ്ലേറ്റിന് മുകളില്‍ അധിക എയര്‍ ഇന്‍ടേക്ക് ഉള്‍പ്പെടുത്തല്‍ എന്നിവയുള്ള പുതിയ നോസ് സെക്ഷന്‍ ഫീച്ചര്‍ ചെയ്യുന്നു. ഗ്രില്ലിന് അരികില്‍ ലംബമായി അടുക്കിയിരിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായ മറ്റ് മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നവ തന്നെയാണ്.വശങ്ങളിലേക്ക് നോക്കിയാല്‍, ഡോറുകളില്‍ വിന്‍ഡോ ലൈനുകള്‍ കാണാം, അലോയ് വീല്‍ ഡിസൈനും മാറ്റിയിട്ടുണ്ട്. പിന്‍വശത്ത്, ടെയ്കാനെ അനുസ്മരിപ്പിക്കുന്ന ഒരു പുതിയ ഡിസൈന്‍ ടെയല്‍ലൈറ്റ് ബാര്‍ ആണ് കമ്പനി പുതിയ പനമേരയില്‍ നല്‍കിയിരിക്കുന്നത്. ഇന്റീരിയറില്‍ വരുത്തിയ മാറ്റങ്ങള്‍ നോക്കിയാല്‍, വലിയ 12.6 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ, എസിക്കായി പുനര്‍രൂപകല്‍പ്പന ചെയ്ത വെന്റുകള്‍, യാത്രക്കാര്‍ക്കായി ഓപ്ഷണല്‍ 10.9 ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ ലഭിക്കും. 353 എച്ച് പി പവറും 500 എന്‍ എം പീക്ക് ടോര്‍ക്കും കരുത്ത് പുറപപെടുവിക്കുന്ന 2.9 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി6 മോട്ടോറാണ് പനാമേരയിലുള്ളത്. 5.1 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും, കൂടാതെ മണിക്കൂറില്‍ 272 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും.

8 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴിയാണ് നാല് ചക്രങ്ങളിലേക്കും പവര്‍ കൈമാറുന്നത്. ഇതുകൂടാതെ, പോര്‍ഷെയുടെ ആക്ടീവ് സസ്പെന്‍ഷന്‍ മാനേജ്മെന്റ് പി എ സ് എം എന്നറിയപ്പെടുന്ന അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷനുമായി പനമേര ഇപ്പോള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി സജ്ജീകരിച്ചിരിക്കുന്നു. 25.9 കെ ഡബ്ലിയു എച്ച് ബാറ്ററി പായ്ക്കും 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി 8 യൂണിറ്റുമായി ഇണചേര്‍ന്ന ഒരു ഇലക്ട്രിക് മോട്ടോറും ലഭിക്കുന്ന പനമേര ടര്‍ബോ ഈ ഹൈബ്രിഡ് യൂണിറ്റും ചോയിസിലുണ്ട്. മൊത്തം പവര്‍ ഔട്ട്പുട്ട് 670 ബി എച്ച് പി ഉം സംയുക്ത ടോ ര്‍ ക്യു 928 എന്‍ എം ഉം ആണ്. പനമേര ടര്‍ബോ ഇ-ഹൈബ്രിഡ് പോര്‍ഷയുടെ പ്രശസ്തമായ എട്ട് സ്പീഡ് പി ഡി കെ ഗിയര്‍ബോക്സിനൊപ്പം എ ഡബ്ലിയു ഡി സംവിധാനവും സ്റ്റാന്‍ഡേര്‍ഡായി ചേര്‍ത്തിരിക്കുന്നു. പോര്‍ഷ തങ്ങളുടെ എല്ലാ മോഡലുകളിലും കാര്യങ്ങള്‍ ചെയ്യുന്നത് ഇപ്രകാരമാണ്, പനമേറയും വ്യത്യസ്തമല്ല. മുന്‍വശത്ത്, നവീകരിച്ച എല്‍ഇഡി മാട്രിക്‌സ് ഹെഡ്ലൈറ്റുകളും വലിയ എയര്‍ ഡാമുകളുള്ള ഒരു പുതിയ ബമ്പറും നമുക്ക് ഇതില്‍ കാണാന്‍ കഴിയും. സൈഡ് പ്രൊഫൈലിന് അല്പം വ്യത്യസ്തമായ വിന്‍ഡോ ലൈനുകള്‍ വരുന്നു, പക്ഷേ ഇപ്പോഴും ക്ലാസിക് പോര്‍ഷ പ്രൊഫൈലിനോട് ചേര്‍ന്ന് നില്‍ക്കുന്നു.എക്സ്‌ക്ലൂസീവ് ഡിസൈന്‍ ടെയില്‍ ലൈറ്റുകള്‍, മുന്‍ ഡോറുകളിലെ ജിടിഎസ് ലോഗോകള്‍ എന്നിവ ഉപയോഗിച്ച് പനമേര ജിടിഎസ് കൂടുതല്‍ വ്യത്യസ്തമാക്കാം. മോഡലിന് മാട്രിക്‌സ് പ്രവര്‍ത്തനക്ഷമതയുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളും ഓപ്ഷണലായി ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

Top