CMDRF

യൂറോ കപ്പിന് മുമ്പായുള്ള സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി

യൂറോ കപ്പിന് മുമ്പായുള്ള സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി
യൂറോ കപ്പിന് മുമ്പായുള്ള സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി

സ്ലൊവീന്യ: യൂറോ കപ്പിന് മുമ്പായുള്ള സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളിന് സ്ലൊവീന്യ പീരങ്കിപ്പടയെ തകര്‍ത്തെറിഞ്ഞു. സൂപ്പര്‍താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ മോശം ഫോമാണ് പോര്‍ച്ചുഗലിന് തിരിച്ചടിയായത്. മത്സരത്തില്‍ ഒരു ഷോട്ട് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.

തോല്‍വിയോടെ പോര്‍ച്ചുഗലിന്റെ തുടര്‍ച്ചയായ 11 മത്സരങ്ങളിലെ വിജയകുതിപ്പിനാണ് അവസാനമായത്. ജര്‍മ്മനിയിലെ യൂറോ കപ്പിന് രണ്ട് മാസം ബാക്കി നില്‍ക്കെ തെറ്റുകള്‍ തിരുത്താനുണ്ടെന്നാണ് ക്രിസ്റ്റ്യനോയ്ക്കും സംഘത്തിനും മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

മത്സരത്തില്‍ ഭൂരിഭാഗവും പോര്‍ച്ചുഗീസ് സംഘം പന്തിനെ നിയന്ത്രിച്ചു. 10 ഷോട്ടുകള്‍ പായിച്ചെങ്കിലും രണ്ട് എണ്ണമെ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചുള്ളു. ആദ്യ പകുതി ഗോള്‍ രഹിത സമനിലയായി. 72-ാം മിനിറ്റില്‍ ആദം സെറിനും 80-ാം മിനിറ്റില്‍ ടിമി മാക്‌സും ഗോളുകള്‍ നേടി.

Top