CMDRF

യുവാക്കളുടെ കൈവശം മാരക രാസലഹരി; പ്രതികളിൽ ഒരാൾക്ക് 10 വർഷം കഠിന തടവ്

കേസിലെ ഒന്നാം പ്രതിയായ കൊടുങ്ങല്ലൂർ പടാകുളം സ്വദേശി രാഹുൽ സുഭാഷിനൊപ്പം 2021 ഡിസംബർ 26ന് രണ്ടാം പ്രതിയായ സൈനുൾ ആബിദിനെ രാസലഹരിയുമായി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പിടികൂടുന്നത്.

യുവാക്കളുടെ കൈവശം മാരക രാസലഹരി; പ്രതികളിൽ ഒരാൾക്ക് 10 വർഷം കഠിന തടവ്
യുവാക്കളുടെ കൈവശം മാരക രാസലഹരി; പ്രതികളിൽ ഒരാൾക്ക് 10 വർഷം കഠിന തടവ്

കൊച്ചി: കൊച്ചിയിൽ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 2.983 കിലോഗ്രാം മൊഫിമീൻ ഹൈഡ്രോക്ലോറൈഡ് എന്ന മാരക രാസലഹരി പിടികൂടി. പിടിയിലായ പ്രതികളിൽ ഒരാൾക്ക് കോടതി 10 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അതേസമയം കേസിലെ രണ്ടാം പ്രതിയായ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി സൈനുൾ ആബിദ് (24 വയസ്സ്) നെയാണ് കോടതി ശിക്ഷിച്ചത്.

കേസിലെ ഒന്നാം പ്രതിയായ കൊടുങ്ങല്ലൂർ പടാകുളം സ്വദേശി രാഹുൽ സുഭാഷിനൊപ്പം 2021 ഡിസംബർ 26ന് രണ്ടാം പ്രതിയായ സൈനുൾ ആബിദിനെ രാസലഹരിയുമായി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പിടികൂടുന്നത്. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഡി.സതീശന്റെ നേതൃത്വത്തിലാണ് രാസലഹരിയുമായി ഇരുവരേയും പിടികൂടിയത്.

Also Read: ദളിത് കുടുംബത്തെ കൊന്ന സംഭവം; അധ്യാപകന്റെ ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി

ന്യൂയർ ആഘോഷത്തിനായി വിൽപ്പനയ്ക്ക് എത്തിച്ചതായിരുന്നു മയക്കുമരുന്നെന്നാണ് എക്സൈസ് പറഞ്ഞത്. അതേസമയം ചികിത്സയിൽ കഴിയുന്ന ഒന്നാം പ്രതിയുടെ വിചാരണ പൂർത്തിയായിട്ടില്ല.

Top