പുരുഷന്മാർ നേരിടുന്ന പ്രധാനപ്പെട്ട മാനസികാരോ​ഗ്യ പ്രശ്നങ്ങൾ നോക്കാം

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നത് പുരുഷന്മാരിലെ ഒരു സാധാരണ മാനസിക ആരോഗ്യ പ്രശ്നമാണ്

പുരുഷന്മാർ നേരിടുന്ന പ്രധാനപ്പെട്ട    മാനസികാരോ​ഗ്യ പ്രശ്നങ്ങൾ നോക്കാം
പുരുഷന്മാർ നേരിടുന്ന പ്രധാനപ്പെട്ട    മാനസികാരോ​ഗ്യ പ്രശ്നങ്ങൾ നോക്കാം

ന്ന് അന്താരാഷ്ട്ര പുരുഷ ദിനം (International Men’s Day 2024). ‘Positive Male Role Models’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര പുരുഷ ദിനത്തിലെ തീം. പുരുഷന്മാർ നേരിടുന്ന മാനസികാരോ​ഗ്യത്തെ കുറിച്ച് പുരുഷ ദിനമായ ഇന്ന് ചർച്ച ചെയ്യേണ്ടത് പ്രധാനമാണ്.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയുന്നത് വളരെ വെെകിയാണ്. പുരുഷന്മാരിൽ
പലരും തിരിച്ചറിഞ്ഞ് ചികിത്സിക്കാതെ പോകുന്നത് മാനസികാരോഗ്യ പ്രശ്നങ്ങൾ തുടരുന്നതിന് കാരണമാകുന്നു.

Also Read:ദിവസവും കഴിക്കാം പയറുവർ​ഗങ്ങൾ

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നത് പുരുഷന്മാരിലെ ഒരു സാധാരണ മാനസിക ആരോഗ്യ പ്രശ്നമാണ്. പലപ്പോഴും അപകടങ്ങൾ, ആക്രമണം തുടങ്ങിയവ മൂലമാണ് ഇത് സംഭവിക്കുന്നത്. പരിഭ്രാന്തി, പേടിസ്വപ്നങ്ങൾ, ഉറക്കമില്ലായ്മ, ആത്മഹത്യാ ചിന്തകൾ എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. തെറാപ്പി, മരുന്നുകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ മാനസികാരോഗ്യം നിയന്ത്രിക്കാനും സുഖപ്പെടുത്താനും സഹായിക്കും.

പുരുഷന്മാർക്കിടയിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഉത്കണ്ഠാ . പാനിക് ഡിസോർഡർ, ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD), സോഷ്യൽ ആന്സൈറ്റി, ഫോബിയസ് തുടങ്ങിയ അവസ്ഥകളും ഉൾപ്പെടാം. സ്ത്രീകൾക്ക് ഉത്കണ്ഠാ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിലും പുരുഷന്മാരെ ഇത്‌ കാര്യമായ രീതിയിൽ ബാധിക്കുന്നു. പുരുഷന്മാരിലെ ഉത്കണ്ഠാ , ലഹരിവസ്തുക്കളുടെ ഉപയോഗം, എഡിഎച്ച്ഡി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Top