സത്യാനന്തര കാലത്തെ തോല്‍വി; എം സ്വരാജിനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

സത്യാനന്തര കാലത്തെ തോല്‍വി; എം സ്വരാജിനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ എം സ്വരാജിനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ആദ്യം ജനങ്ങള്‍ തോല്‍പിച്ചു. പിന്നെ കോടതികള്‍ തോല്‍പ്പിച്ചു. തോറ്റിട്ടും തോറ്റിട്ടും തോല്‍വി സമ്മതിക്കാത്തയൊരാളെയാണ് ബാബു ചേട്ടാ നിങ്ങള്‍ തോല്‍പിച്ചത്. സത്യാനന്തര കാലത്തെ തോല്‍വിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, വിധിയില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. ജനകീയ കോടതി വിധി മാനിക്കാത്ത സിപിഐഎം, കോടതി വിധിയെങ്കിലും മാനിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അയ്യപ്പന്റെ ചിത്രം വച്ച് താന്‍ സ്ലിപ് അടിച്ചിട്ടില്ല. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. വിധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ആവേശമാകുമെന്നും കെ ബാബു പ്രതികരിച്ചു.

Top