തായ്പെ: തായ്‌വാനിൽ ശക്തിപ്രാപിച്ച് ‘ക്രാത്തൺ’ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റ് കനത്ത മഴയും ശക്തമായ കാറ്റും മൂലം ജനസാന്ദ്രതയുള്ള പടിഞ്ഞാറൻ തീരം കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് എല്ലാ ആഭ്യന്തര വിമാനങ്ങളും റദ്ദാക്കി. കൂടാതെ നൂറുകണക്കിന് അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. വ്യവസായ വിപണികളും അടച്ചു.
ഇതാദ്യമായാണ് തായാവാനിൽ ഇത്രയും ശക്തമായി ജനസാന്ദ്രതയുള്ള മേഖലയിൽ ചുഴലിക്കാറ്റ് അടിക്കുന്നത്. 27 ലക്ഷത്തോളം ജനങ്ങളുള്ള കയോസിയുങ്ങിൽ മണിക്കൂറിൽ 160 കി.മീ വേഗത്തിലാണ് കാറ്റ് വീശുന്നത്. കനത്ത മഴ മൂലം ജനജീവിതവും ദുരിതത്തിലാണ്. പർവതനിരകളും ജനസാന്ദ്രത കുറഞ്ഞതുമായ കിഴക്കൻ തീരത്ത് പെയ്ത മഴയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരം മുറിക്കുന്നതിനിടെ വീണും പാറയിൽ വാഹനം ഇടിച്ചുമാണ് മരണങ്ങൾ.
Also Read: ജപ്പാനില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; വിമാനത്താവളം അടച്ചു
അതേസമയം, ക്രാത്തോൺ പ്രധാന തുറമുഖ നഗരമായ കയോസിയുങ്ങിൽ എത്തുമെന്നും തുടർന്ന് തായ്‌വാൻ്റെ മധ്യഭാഗത്ത് വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ച് കിഴക്കൻ ചൈനാ കടലിലേക്ക് കടക്കുമെന്നും സെൻട്രൽ വെതർ അഡ്മിനിസ്ട്രേഷൻ (CWA) അറിയിച്ചിരുന്നു.