ട്രെയ്നി എൻജിനീയർമാരെ (ഇലക്ട്രിക്കൽ) റിക്രൂട്ട് ചെയ്യുന്നു. പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അനുബന്ധസ്ഥാപനമായ എനർജി സർവിസസിലേക്ക് ആണ് നിയമനം. ഇന്ത്യയൊട്ടാകെയുള്ള വിവിധ ഓഫിസുകളിലായി നിലവിൽ 47 ഒഴിവുകളുണ്ട് (ജനറൽ 21, ഇ.ഡബ്ല്യു.എസ് 4, ഒ.ബി.സി എൻ.സി.എൽ 12, എസ്.സി 7, എസ്.ടി 3, പി.ഡബ്ല്യു.ബി.ഡി 2). സ്ഥിര നിയമനം.
യോഗ്യത: ഇലക്ട്രിക്കൽ/ അനുബന്ധ ശാഖകളിൽ 60 ശതമാനം മാർക്കിൽ/ തത്തുല്യ സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ ബി.ടെക്. പ്രാബല്യത്തിലുള്ള ഗേറ്റ് -2024 സ്കോർ നേടിയിരിക്കണം. പ്രായപരിധി 6.11.2024ൽ 28 വയസ്സ്. അതേസമയം നിയമാനുസൃത വയസ്സിളവുണ്ട്.
Also Read : അറിയാം സർവകലാശാല വാർത്തകൾ
വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.powergrid.inൽ. നവംബർ ആറു വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് 500 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി/ വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.
ഇനി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളത്തോടുകൂടി ഒരുവർഷത്തെ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവരെ 30,000 -1,20,000 രൂപ ശമ്പളനിരക്കിൽ അസിസ്റ്റന്റ് എൻജിനീയർമാരായി നിയമിക്കും.