കണ്ണൂർ: പി പി ദിവ്യക്കെതിരെ കടുത്ത നടപടിയുമായി സി പി ഐ എം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ദിവ്യയെ പുറത്താക്കി. പാർട്ടി ജില്ലാ നേതൃത്വമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സി പി ഐ എം ജില്ലാ കമ്മിറ്റിയിൽ നിന്ന് ദിവ്യയെ പുറത്താക്കി. ദിവ്യക്ക് ഇനി പ്രാഥമിക അംഗത്വം മാത്രമാണ് ഉണ്ടാകുക.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത ദിവ്യയ്ക്ക് തലശ്ശേരി സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പതിനൊന്ന് ദിവസത്തെ ജയിൽ വാസത്തിനു ശേഷം ദിവ്യ ഇന്ന് പുറത്ത് വരും.