പാർട്ടി നടപടിയിൽ അതൃപ്തി അറിയിച്ച് പിപി ദിവ്യ

ഫോണിൽ വിളിച്ച നേതാക്കളോടാണ് ദിവ്യ ഇക്കാര്യം അറിയിച്ചത് എന്നാണ് വിവരം.

പാർട്ടി നടപടിയിൽ അതൃപ്തി അറിയിച്ച് പിപി ദിവ്യ
പാർട്ടി നടപടിയിൽ അതൃപ്തി അറിയിച്ച് പിപി ദിവ്യ

കണ്ണൂർ: പാർട്ടി എടുത്ത നടപടിയിൽ അതൃപ്തി അറിയിച്ച് പിപി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്ന് പി പി ദിവ്യ പറഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. തന്റെ ഭാ​ഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്ന പരാതിയും ദിവ്യക്കുണ്ട്. ഫോണിൽ വിളിച്ച നേതാക്കളോടാണ് ദിവ്യ ഇക്കാര്യം അറിയിച്ചത് എന്നാണ് വിവരം.

അതേസമയം, ഇന്നലെയാണ് നവീൻ ബാബുവിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് തലശ്ശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെ വൈകിട്ടാണ് ദിവ്യ പുറത്തിറങ്ങിയത്.

Top