പി പി ദിവ്യ ഇനി സിപിഎം അംഗം മാത്രം: അച്ചടക്ക നടപടിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം

കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍.

പി പി ദിവ്യ ഇനി സിപിഎം അംഗം മാത്രം: അച്ചടക്ക നടപടിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം
പി പി ദിവ്യ ഇനി സിപിഎം അംഗം മാത്രം: അച്ചടക്ക നടപടിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അച്ചടക്ക നടപടിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി. നടപടി ജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ സെക്രട്ടറിയെ അറിയിച്ചു.

Also Read : നവീൻ ബാബുവിന്റെ മരണം; ഭാര്യയുടെ മൊഴി രേഖപ്പെടുത്തും

കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്. നാളെ ദിവ്യയുടെ ജാമ്യാപേക്ഷയില്‍ തലശേരി കോടതി വിധി പറയാനിരിക്കെയാണ് പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തത്.

Top