തിരുവനന്തപുരം: കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. പിപി ദിവ്യ കേരള പൊലീസിന്റെ സംരക്ഷണത്തിലാണെന്നും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ അറസ്റ്റ് ചെയ്താല്‍ സിപിഐഎമ്മിലെ ഉന്നത ഇടപാടുകള്‍ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാര്‍ട്ടിക്കെന്ന് അദ്ദേഹം വ്യക്തമാക്കി.
നവീന്റെ കുടുംബത്തിനൊപ്പമുണ്ടെന്ന് കണ്ണില്‍ പൊടിയിടാന്‍ പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിന് ജനം മറുപടി നല്‍കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
Also Read: കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കൊണ്ടുപോകുകയാണ്; വെള്ളാപ്പള്ളി നടേശന്‍
എന്‍എന്‍ കൃഷ്ണദാസിന്റെ ഭാഗത്ത് നിന്ന് അങ്ങേയറ്റം അപലയനീയമായ പ്രസ്താവനയാണ് ഉണ്ടായത്. സിപിഐഎമ്മിന്റെ സമീപനരീതി തന്നെ ഇങ്ങനെയാണ്. ഈ വിഷയത്തില്‍ സാംസ്‌ക്കാരിക നായകന്മാരോ എഴുത്തുകാരോ ഒന്നും പ്രതികരിച്ച് കണ്ടില്ലെന്നും, മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.