CMDRF

പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

പ്രേരണ കുറ്റം ശരിവെക്കുന്ന സാക്ഷിമൊഴികളാണ് പൊലീസിന് കിട്ടിയതെല്ലാം.

പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. തലശേരി സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്. ആത്മഹത്യ പ്രേരണ കുറ്റം ശരിവയ്‌ക്കുന്ന തെളിവുകളും സാക്ഷിമൊഴികളും കോടതി നിരീക്ഷിക്കും.

ദിവ്യക്കെതിരാണ് പൊലീസ് റിപ്പോർട്ടെന്നാണ് വിവരം. പ്രേരണ കുറ്റം ശരിവെക്കുന്ന സാക്ഷിമൊഴികളാണ് പൊലീസിന് കിട്ടിയതെല്ലാം. യാത്രയയപ്പ് യോഗത്തിന്റെ വിവരങ്ങൾ തേടി ആസൂത്രിതമായി എഡിഎമ്മിനെ ആക്ഷേപിക്കാൻ ലക്ഷ്യമിട്ട് ദിവ്യ എത്തിയെന്നാണ് മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തലെന്നാണ് സൂചന.

Top