തിരുവനന്തപുരം: പിആര്‍ ശ്രീജേഷിനെ ആദരിക്കാനൊരുങ്ങി സര്‍ക്കാര്‍. 2024ലെ പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ ശ്രീജേഷിന് ആദരസൂചകമായി രണ്ട് കോടി രൂപയാണ് സർക്കാർ പാരിതോഷികമായി നൽകുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ശ്രീജേഷിനെ ആദരിക്കുന്ന വലിയ ചടങ്ങായി നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. ടീമിലെ മറ്റു അംഗങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും ചടങ്ങുകളെന്നാണ് വിവരം.