പി ആർ ശ്രീജേഷ് ബ്രാൻഡ് അംബാസിഡർ

പി ആർ ശ്രീജേഷ് ബ്രാൻഡ് അംബാസിഡർ
പി ആർ ശ്രീജേഷ് ബ്രാൻഡ് അംബാസിഡർ

തിരുവനന്തപുരം: ഹോക്കി താരം പി ആർ ശ്രീജേഷ് സംസ്ഥാന സ്കൂൾ കായികമേള ബ്രാൻഡ് അംബാസിഡർ. സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ ലോകോത്തര കായികമേളകളിൽ മികവ് കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വർഷത്തെ കായികമേള വിപുലമായി നടത്താൻ തീരുമാനിച്ചത്.

നവംബർ 4 മുതൽ 11വരെ കൊച്ചി നഗരത്തിലെ 19 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നവംബർ 4ന് വൈകുന്നേരം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. സമാപനം നവംബർ 11ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.

Top