CMDRF

പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകും

പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകും
പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകും

ഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേട്ടത്തോടെ വിരമിച്ച മലയാളി താരം പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിഹാസ താരം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നാണ് ഇതിനെ ഹോക്കി ഇന്ത്യ വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ ഹോക്കി താരത്തില്‍ നിന്ന് ഒരു പരിശീലകനാകുന്ന ശ്രീജേഷിന് ഒരുപാട് യുവതാരങ്ങള്‍ക്ക് പ്രോത്സാഹനമാകാന്‍ കഴിയും. താങ്കളുടെ പരിശീലന മികവ് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയ്ക്കായി 336 മത്സരങ്ങള്‍ കളിച്ച താരമാണ് പി ആര്‍ ശ്രീജേഷ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ മധ്യനിര താരം മന്‍പ്രീത് സിംഗ് മാത്രമാണ് ശ്രീജേഷിനേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. 378 മത്സരങ്ങളില്‍ മന്‍പ്രീത് ഇന്ത്യന്‍ ടീമിനായി കളിച്ചു.

പാരിസ് ഒളിംപിക്‌സില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി ശ്രീജേഷ് 50 ഷോട്ടുകളാണ് തടഞ്ഞിട്ടത്. ആകെ 62 ഷോട്ടുകളാണ് താരത്തിന് നേരെ എത്തിയതെന്നത് ശ്രീജേഷിന്റെ ഗോള്‍കീപ്പിംഗ് മികവ് ചൂണ്ടിക്കാട്ടുന്നു. ടോക്കിയോ ഒളിംപിക്‌സില്‍ ശ്രീജേഷിന്റെ നായകമികവിലാണ് 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഹോക്കിയില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയത്.

Top