CMDRF

പ്രഭാസ് – നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എഡി മെയ് 30 ന് റിലീസ് ചെയുമെന്ന് റിപ്പോര്‍ട്ടുകള്‍

പ്രഭാസ് – നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എഡി മെയ് 30 ന് റിലീസ് ചെയുമെന്ന് റിപ്പോര്‍ട്ടുകള്‍
പ്രഭാസ് – നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എഡി മെയ് 30 ന് റിലീസ് ചെയുമെന്ന് റിപ്പോര്‍ട്ടുകള്‍

പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കല്‍ക്കി 2898 എഡി’. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ റിലീസ് മാറ്റുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച് പുതിയ അപ്‌ഡേറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്.

കല്‍ക്കി 2898 എഡി മെയ് 30 ന് റിലീസ് ചെയ്യുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുതിയ റിലീസ് തീയതി അടുത്ത ദിവസങ്ങളില്‍ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന.

തെലുങ്ക് സംസ്ഥാനങ്ങളില്‍ മെയ് 13 നാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സിനിമയുടെ ആദ്യ ദിനങ്ങളിലെ കളക്ഷനെ ബാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ നിഗമനം. ഇതേതുടര്‍ന്നാണ് റിലീസ് നീട്ടുന്നതെന്നാണ് സൂചന. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. ദീപിക പദുകോണ്‍ ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമല്‍ ഹാസനും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിക്കുന്നത്.

Top