CMDRF

പ്രഭാസ് ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടു

കൽക്കി 2898 എഡി 1200 കോടി രൂപയോളം ആഗോളതലത്തിൽ നേടിയെന്നാണ് റിപ്പോർട്ട്

പ്രഭാസ് ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടു
പ്രഭാസ് ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടു

പ്രഭാസിന്റെ കൽക്കി 2898 എഡി സിനിമ വൻ ഹിറ്റായിരുന്നു. പ്രതീക്ഷകൾക്കപ്പുറം കൽക്കി 2898 എഡി സിനിമ വിജയിച്ചതിനാൽ വീണ്ടും പ്രഭാസ് ഇന്ത്യൻ താരങ്ങളിൽ മുന്നിലെത്തിയിരിക്കുകയാണ്. കൽക്കി 2898 എഡി 1200 കോടി രൂപയോളം ആഗോളതലത്തിൽ നേടിയെന്നാണ് റിപ്പോർട്ട്. കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിന്റെ അപ്‍ഡേറ്റും ചർച്ചയാകുകയാണ്.

കൽക്കി 2 മിക്കവാറും അടുത്ത വർഷം ജനുവരി മാസത്തിലോ ഫെബ്രുവരിയിലോ ആയിരിക്കും തുടങ്ങുക എന്നാണ് റിപ്പോർട്ട്. 2028ൽ കൽക്കി 2 പൂർത്തികരിക്കാനുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ ആലോചിക്കുന്നത്. പ്രഭാസിന് കൽക്കിക്ക് ആകെ 80 കോടി രൂപയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ട്. ബച്ചനും ദീപിക പദുക്കോണിനും കമൽഹാസനും 20 കോടി വീതം പ്രതിഫലമായി കൽക്കിക്ക് ലഭിച്ചത്.

ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കൽക്കി 2898 എഡി. ദീപിക പദുക്കോൺ നായികയായപ്പോൾ പ്രഭാസ് ചിത്രത്തിൽ ഉലകനായകൻ കമൽഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തിയതും ശ്രദ്ധയാകർഷിച്ചു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കൽക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.

Also Read:ചീനാട്രോഫി ഒടിടിയിൽ എത്തി

പ്രഭാസിന്റെ കൽക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങൾ വെളിപ്പെടുത്തരുത് എന്ന് അഭ്യർഥിച്ച് രംഗത്ത് എത്തിയിരുന്നു നിർമാതാക്കൾ. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിർമാതാക്കൾ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയിൽ നമുക്ക് മതിപ്പ് ഉണ്ടാകണം. അപ്‍ഡേറ്റുകളിൽ സ്‍പോയിലറുകൾ നൽകരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിർമാതാക്കൾ. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നുമാണ് കുറിപ്പ്.

Top