CMDRF

പ്രഭുദേവ നായകനാകുന്ന പേട്ടറാപ്പിന്റെ ടീസര്‍ റിലീസായി

പ്രഭുദേവ നായകനാകുന്ന പേട്ടറാപ്പിന്റെ ടീസര്‍ റിലീസായി
പ്രഭുദേവ നായകനാകുന്ന പേട്ടറാപ്പിന്റെ ടീസര്‍ റിലീസായി

പ്രഭുദേവ നായകനാകുന്ന പേട്ടറാപ്പിന്റെ ടീസര്‍ റിലീസായി. വിജയ് സേതുപതിയും ടൊവിനോ തോമസും ചേര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പേട്ടറാപ്പിന്റെ ടീസര്‍ റിലീസ് ചെയ്തത്. പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആഘോഷിക്കാന്‍ സാധിക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. എസ് ജെ സിനുവാണ് ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വേദിക നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്റെ സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്. ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മ്മിക്കുന്ന പേട്ടാറാപ്പിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി കെ ദിനില്‍ ആണ്.

ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആര്‍ മോഹന്‍ കലാസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍, വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവന്‍ ഷാജോണ്‍, മൈം ഗോപി, റിയാസ് ഖാന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആനന്ദ് എസ്, ശശികുമാര്‍ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റിയ എസ്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍. മേക്കപ്പ്: അബ്ദുള്‍ റഹ്‌മാന്‍, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബര്‍ട്ട്,സ്റ്റണ്ട്: ദിനേശ് കാശി, വിക്കി മാസ്റ്റര്‍, ലിറിക്‌സ്: വിവേക്, മദന്‍ ഖര്‍ക്കി, ക്രിയേറ്റീവ് സപ്പോര്‍ട്ട് :സഞ്ജയ് ഗസല്‍, കോ ഡയറക്ടര്‍: അഞ്ജു വിജയ്, ഡിസൈന്‍: യെല്ലോ ടൂത്ത്, സ്റ്റില്‍സ്: സായ് സന്തോഷ്, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Top